Wednesday, December 4, 2024
Homeപ്രാദേശികംലോക പരിസ്ഥിതി ദിനാചരണം; ജില്ലയില്‍ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നടും

ലോക പരിസ്ഥിതി ദിനാചരണം; ജില്ലയില്‍ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നടും

ലോക പരിസ്ഥിതി ദിനചാരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നടും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാകും നടീല്‍. ഇതുകൂടാതെ കൃഷിഭവനുകള്‍ വഴി വിവിധയിനം വൃഷതൈകളുടെ വിതരണത്തിനും തുടക്കമാകും.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പുഴയോരങ്ങളില്‍ വനംവകുപ്പ് ഉല്‍പ്പാദിപ്പിച്ച ഒരു ലക്ഷം മുളം തൈകള്‍ വച്ചുപിടിപ്പിക്കും. അതോടൊപ്പം വനംവകുപ്പും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഉല്‍പ്പാദിപ്പിച്ച രണ്ടു ലക്ഷത്തോളം ഫലവൃക്ഷത്തൈകള്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുസ്ഥലങ്ങളില്‍ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനത്തിനും തുടക്കമാകും. 

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ ഉല്‍പ്പാദിപ്പിച്ച വൃക്ഷത്തൈകളുടെ വിതരണവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മുളംതൈകളും ഫലവൃക്ഷത്തൈകളും നട്ട് പിടിപ്പിക്കും.  കൃഷി ഓഫീസുകള്‍ വഴി വിതരണം ചെയ്യുന്ന വൃക്ഷത്തൈകള്‍ സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍, യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരിലൂടെ ഇതോടൊപ്പം നട്ടുപിടിപ്പിക്കും.    സാമൂഹിക വനവനവല്‍ക്കരണ വിഭാഗം ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു ലക്ഷം വൃക്ഷത്തൈകളാണ് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. കൃഷിവകുപ്പ് വഴി നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയായ സുഭിക്ഷ കേരളം പദ്ധതിയില്‍ ഒരു കോടി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയില്‍ കൃഷിവകുപ്പ് ഉല്‍പ്പാദിപ്പിച്ചതും സംഭരിച്ചതുമായ 4.84 ലക്ഷത്തോളം ഫലവൃക്ഷത്തൈകളും, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉല്‍പ്പാദിപ്പിച്ച വൃക്ഷതൈകളുമാണു വിതരണത്തിനും നടീലിനുമായി ഉപയോഗിക്കുന്നത്.  

RELATED ARTICLES
- Advertisment -

Most Popular

Recent Comments