Friday, April 26, 2024
HomeNationalനാടുവിട്ട ഭര്‍ത്താവിനെ ടിക്ടോക്കില്‍ കണ്ട് ഭാര്യ ഞെട്ടി

നാടുവിട്ട ഭര്‍ത്താവിനെ ടിക്ടോക്കില്‍ കണ്ട് ഭാര്യ ഞെട്ടി

മൂന്ന് വര്‍ഷത്തോളമായി തേടിക്കൊണ്ടിരുന്ന ഭര്‍ത്താവിനെ ടിക്ടോക്കില്‍ കണ്ട് ഭാര്യ ഞെട്ടി . തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് 2016 ല്‍ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച്‌ നാടുവിട്ട സുരേഷിനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ടിക്ടോക്കില്‍ കണ്ടെത്തിയത്.
ദി ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈയിടെ ഇവരുടെ ബന്ധുവാണ് സുരേഷിനെ ടിക്ടോക്കില്‍ കണ്ടെത്തി ഭാര്യയെ വിവരമറിയിച്ചത്. ഭര്‍ത്താവിനെ കാണാതായതായി ഇദ്ദേഹത്തിന്റെ ഭാര്യ പോലിസില്‍ അന്ന് തന്നെ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഭാര്യയുമായി പിണങ്ങിയാണ് സുരേഷ് നാടുവിട്ടതെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ പോലിസിന് ബോധ്യപ്പെട്ടു. ഹൊസൂറില്‍ മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. ഈ സമയത്ത് ഒരു ട്രാന്‍സ്ജെന്ററുമായി ഇദ്ദേഹം സൗഹൃദത്തിലാവുകയും ഇവരോടൊപ്പം ടിക്ടോക്കില്‍ വീഡിയോ ചെയ്യുകയുമായിരുന്നു. ഈ വീഡിയോകള്‍ പിന്തുടര്‍ന്നാണ് പോലിസ് സുരേഷിലേക്ക് എത്തിച്ചേര്‍ന്നത്. സുരേഷിനെ കണ്ടെത്താന്‍ വില്ലുപുരത്തെ ട്രാന്‍സ്ജെന്റര്‍ അസോസിയേഷന്‍ പോലിസിനെ സഹായിക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments