ഡിഎല്‍ആര്‍എസി യോഗം ചേര്‍ന്നു

എസ്.ബി.ഐയുടെ ആഭിമുഖ്യത്തിലുള്ള ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ(ആര്‍സെറ്റി) പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്  ജില്ലാതല ഉപദേശകസമിതി യോഗം ചേര്‍ന്നു. എഡിഎം അലക്‌സ് പി.തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍സെറ്റി പത്തനംതിട്ട ഡയറക്ടര്‍ സാറാമ്മ വര്‍ഗീസ്, ലീഡ് ബാങ്ക് മാനേജര്‍ വിജയകുമാര്‍, എസ്.ബി.ഐ റീജണല്‍ മാനേജര്‍ പ്രദീപ്  നായര്‍, നബാര്‍ഡ് ഡി.ഡി.എം വി.കെ പ്രേംകുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഖദീജ ബീവി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ.മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.2019-2020 സാമ്പത്തിക വര്‍ഷം ആര്‍സെറ്റി  25  പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും 756 പേര്‍ക്ക് പരിശീലനം നല്‍കുകയും 684  പേര്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് റൂറല്‍ ഡവലപ്‌മെന്റിന്റെ കീഴില്‍ എസ്.ബി.ഐ സ്‌പോണ്‍സര്‍ ചെയ്യുന്ന അര്‍സെറ്റി നബാര്‍ഡ്, കുടുംബശ്രീ, വ്യവസായ വകുപ്പ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ദാരിദ്ര്യ ലഘൂകരണ വിഭാഗം എന്നിവയുമായി സഹകരിച്ചാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.