Saturday, September 14, 2024
HomeInternationalയാത്രാവിമാനങ്ങള്‍ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ചു

യാത്രാവിമാനങ്ങള്‍ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ചു

ഇന്തോനേഷ്യന്‍ നഗരമായ മെദനില്‍ യാത്രാവിമാനങ്ങള്‍ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. കൗലനാമു വിമാനത്താവളത്തില്‍ സിംഗപ്പൂര്‍ സമയം പകല്‍ 11.10 നായിരുന്നു സംഭവം. ലയണ്‍ ഗ്രൂപ്പിന്റെ ഉടമമസ്ഥതയിലുള്ള വിംഗ്‌സ് എയര്‍ക്രാഫ്റ്റായ എടിആര്‍-72 ഉം ലയണ്‍ എയര്‍പ്ലെയ്‌നായ ബോയിങ് 737-900 ഇആറുമാണ് മുഖാമുഖം കൂട്ടിയിടിച്ചത്. ടാക്‌സിവേയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലയണ്‍ എയര്‍പ്ലെയ്ന്‍. ഈ സമയം വിംഗ്‌സ് വിമാനം വന്നിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ വിംഗ്‌സ് എയര്‍ക്രാഫ്റ്റിന്റെ വലതുചിറകും ലയണ്‍ എയര്‍പ്ലെയിനിന്റെ ഇടത് ചിറകും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് കൗലനാമു വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളില്‍ കുറച്ചുനേരം തടസം നേരിട്ടു.അപകട കാരണത്തെക്കുറിച്ച് ഇന്‍ഡോനേഷ്യന്‍ വ്യോമവിഭാഗം അന്വേഷിച്ച് വരികയാണ്. അടിക്കടിയുണ്ടാകുന്ന വിമാനാപകടങ്ങളുടെ പേരില്‍ ഇന്തോനേഷ്യന്‍ വ്യോമവകുപ്പ് പഴികേട്ടുകൊണ്ടിരിക്കെയാണ് ഇന്നത്തെ കൂട്ടിയിടി. ഇന്തോനേഷ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇക്കുറി വന്‍ വര്‍ധനവാണ് ഉണ്ടായത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവുണ്ടാകുമ്പോഴും സുരക്ഷാ കാര്യങ്ങളില്‍ അധികൃതര്‍ ജാഗ്രത പാലിക്കുന്നില്ലെന്ന വിമര്‍ശനത്തിന് ബലം പകരുന്നതാണ് വ്യാഴാഴ്ചത്തെ അപകടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments