നടിയും നര്‍ത്തകിയുമായ താരാ കല്യാൺ എഫ് ബി അനുസരിച്ചു മരിച്ചവരുടെ കൂട്ടത്തിൽ. ജീവനോടിരിക്കുന്ന താരകല്യാണിന്റെ എഫ് ബി പേജ് റിമംബറിംഗ് ആക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. മരിച്ചുപോയവരുടെ അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന റിമംബറിംഗ് ഫീച്ചറാണ് താരാ കല്യാണിന്റെ പേജിന് നല്‍കിയിരിക്കുന്നത്. മരണം തെളിയിക്കുന്ന വാര്‍ത്തയോ പേപ്പര്‍ കട്ടിംഗോ ഫെയ്‌സ്ബുക്ക് അധികൃതരെ അറിയിച്ചാലാണ് അക്കൗണ്ട് റിമംബറിംഗ് ആക്കി മാറ്റുക. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ താരയുടെ പേജ് റിമംബറിംഗ് എന്നാണ് ഫേസ്ബുക്കില്‍ കാണിക്കുന്നത്. ജീവിച്ചിരിക്കുന്ന താര കല്യാണിന്റെ അക്കൗണ്ട് എങ്ങനെയാണ് ഇങ്ങിനെയായത് എന്ന് കരുതി അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ആഴ്ചയാണ് താര കല്യാണിന്റെ ഭര്‍ത്താവ് രാജാ റാം അന്തരിച്ചത്. രാജാ റാമിന്റെ അക്കൗണ്ടില്‍ റിമംബറിംഗ് വന്നിട്ടുമില്ല. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പനി ബാധിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു രാജാറാം. ഡാന്‍സ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
നടിയും നര്‍ത്തകിയുമായ താരാ കല്യാൺ എഫ് ബി അനുസരിച്ചു മരിച്ചവരുടെ കൂട്ടത്തിൽ
RELATED ARTICLES