നീറ്റ് പരീക്ഷ ക്രമക്കേട് കേസില്‍ അറസ്റ്റ് തുടരുന്നു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രധാന ഇടനിലക്കാരനും മലയാളിയുമായ റാഫിയുടെ സുഹൃത്ത് ഷെഫീന്‍ ആണ് പുതുതായി കസ്റ്റഡിയിലായത്.
ബംഗളൂരുവില്‍ നിന്നാണ് ഇയാളെ തമിഴ്നാട് സിബിസിഐഡി പിടികൂടിയത്. കേസില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമുള്‍പ്പടെ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്.
തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
രക്ഷിതാവിനെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് അന്തര്‍സംസ്ഥാന തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.