Monday, October 14, 2024
HomeInternationalപ്രസിഡന്റ് ട്രമ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രസിഡന്റ് ട്രമ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഷിംഗ്‌ടൺ ഡി സി :ഒക്ടോ 1 നു പ്രസിഡന്റ് ട്രമ്പിനും പ്രഥമ വനിതക്കും   കോറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നു കൂടൽ പരിശോധനക്കായി പ്രസിഡന്റ് ട്രമ്പിനെ മാരിലാൻഡിലെ  വാൾട്ടർ റീഡ് നാഷണൽ മിലിറ്ററി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു . പ്രഥമ വനിതയെ കുറിച്ച് കൂടുതൽ വിശദീകരണം നൽകിയില്ല . ഒക്ടോബർ 2 നു വൈകീട്ട് ആറര മണിയോടെയാണ് .വൈറ്റ് ഹൗസിൽ നിന്നും നടന്നു  ഹെലികോപ്റ്ററിൽ കയറിയ  ട്രമ്പിനെ ആശുപത്രിയിൽ കൊണ്ടുവന്നത്.
.തികച്ചും ആരോഗ്യവാനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത് .പത്തു ദിവസത്തോളം  ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നാണ് വൈറ്റ് ഹൗസ് നൽകിയ വിവരം  .അധികാരം വൈസ് പ്രെസിഡന്റിനെ ഏൽപികയില്ലെന്നും ആശുപത്രിയിൽ ഇരുന്നു  ഭരണം നിർവഹിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി .മാധ്യമ പ്രവർത്തകർക്കു നേരെ കൈ വീശിയെങ്കിലും ഒന്നും പ്രതികരിച്ചില്ല ..ചീഫ് ഓഫ്  സ്റ്റാഫ് മാർക്ക് മെഡോസ് അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട് .മാസ്കും  സ്യൂട്ടും ധരിച്ചാണ് പ്രസിഡന്റ് ആശുപത്രിയിലേക്കു യാത്രയായത്.
തിരഞ്ഞെടുപ്പിന് മുപ്പതു ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചരണങ്ങൾ അനിശ്ചിതത്വത്തിൽ ആയിരിക്കയാണ് . അതേസമയം വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ കോവിഡ് പരിശോധന നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു . ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡനും കോവിഡ് നെഗറ്റീവാണ് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments