റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ നടത്തുന്നു.

റാന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്ന് (പനവേലികുഴി), മൂന്ന് (വാകത്താനം), നാല് (കണ്ണംകര), അഞ്ച് (ചേത്തയ്ക്കല്‍), ആറ് (നീരാട്ടുകാവ്), 12 (ഐത്തല), 13 (കോളേജ് തടം), 16 (പൂഴിക്കുന്ന്), 17 (മന്ദമരുതി) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും രണ്ട് (മക്കപ്പുഴ) പട്ടികജാതി സംവരണ വാര്‍ഡായും തിരഞ്ഞെടുത്തു. റാന്നി ഗ്രാമപഞ്ചായത്തിലെ രണ്ട് (മുണ്ടപ്പുഴ), അഞ്ച് (പാലച്ചുവട്), ആറ് (പുതുശ്ശേരിമല പടിഞ്ഞാറ്), എട്ട് (കരിങ്കുറ്റിക്കല്‍), ഒന്‍പത് (ഇഞ്ചോലില്‍), 10 (ഉതിമൂട്), 11 (വലിയ കലുങ്ക്) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും നാല് (മന്ദിരം) പട്ടികജാതി സംവരണ വാര്‍ഡായും തിരഞ്ഞെടുത്തു. റാന്നി – അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്ന് (നെല്ലിക്കമണ്‍), മൂന്ന് ( മണ്ണാറത്തറ), അഞ്ച് (ഇട്ടിച്ചുവട്), ആറ് (പുള്ളോലി), ഏഴ് (അങ്ങാടി), 12 (പൂവന്‍മല), 13 (പുല്ലമ്പള്ളി ) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും പത്ത് (പുല്ലൂപ്രം) പട്ടികജാതി സംവരണ വാര്‍ഡായും തിരഞ്ഞെടുത്തു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിലെ മൂന്ന് (മഠത്തും മൂഴി), നാല് (പുതുക്കട), എട്ട്(കിസുമം), ഒന്‍പത് (ശബരിമല), പത്ത് (മണക്കയം), 12 (നെടുമണ്‍), 15 (മാടമണ്‍) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും രണ്ട് (പെരുനാട്) പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും ഏഴ് (നാറാണം തോട്) പട്ടികജാതി സംവരണ വാര്‍ഡായും ഒന്ന് (മുക്കം) പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡ് ആയും തിരഞ്ഞെടുത്തു. വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ രണ്ട് (കരിമ്പിനാം കുഴി ), നാല് (വടശ്ശേരിക്കര), ഏഴ് (അരീക്കക്കാവ് ), എട്ട് (മണിയാര്‍), ഒന്‍പത് (കുമ്പളത്തമണ്‍), പത്ത് (തലച്ചിറ), 14 (കുമ്പളാംപൊയ്ക) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും ആറ് (പേഴുംപാറ) പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും 15 (ഇടക്കുളം) പട്ടികജാതി സംവരണ വാര്‍ഡായും തിരഞ്ഞെടുത്തു. ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് (മണക്കയം), ഏഴ് (കുളങ്ങര വാലി), ഒന്‍പത് (മണ്‍പിലാവ്), പത്ത് (നീലി പിലാവ്), 11 (കട്ടച്ചിറ), 12 (ചിറ്റാര്‍ തെക്കേക്കര) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും ഒന്ന് (പാമ്പിനി) പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും അഞ്ച് (ചിറ്റാര്‍ തോട്ടം) പട്ടികജാതി സംവരണ വാര്‍ഡായും 13 (കൊടുമുടി) പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡ് ആയും തിരഞ്ഞെടുത്തു. സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഒന്ന് (കോട്ടമണ്‍പാറ), രണ്ട് (പാലത്തടിയാര്‍), മൂന്ന് (ഗവി), നാല് (ആങ്ങമുഴി), ഒന്‍പത് (ഗുരുനാഥന്‍ മണ്ണ്), 11 (സീതത്തോട്), 13 (അള്ളുങ്കല്‍) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും ഏഴ് (കൊച്ചുകോയിക്കല്‍) പട്ടികജാതി സംവരണ വാര്‍ഡായും തിരഞ്ഞെടുത്തു. നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ മൂന്ന് (ചെമ്പനോലി), അഞ്ച് (കുരുമ്പന്‍ മൂഴി), ആറ്(കുടമുരുട്ടി), ഏഴ് (പൂപ്പള്ളി), എട്ട് (അത്തിക്കയം), 12 (കക്കുടുമണ്‍), 13 (പൊന്നമ്പാറ) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും 11 (അടിച്ചിപ്പുഴ) പട്ടികജാതി സംവരണ വാര്‍ഡായും നാല് (കടുമീന്‍ചിറ) പട്ടിക വര്‍ഗ സംവരണ വാര്‍ഡായും തിരഞ്ഞെടുത്തു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ഒന്ന് (കുന്നം), രണ്ട് (എണ്ണൂറാം വയല്‍), മൂന്ന് (നൂറോക്കാട്), നാല് (വെണ്‍കുറിഞ്ഞി), ഏഴ്(ഇടകടത്തി), ഒന്‍പത് (ഇടത്തിക്കാവ്) , പത്ത് (പരുവ), 12 (മണ്ണടിശാല) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും 13 (കുംഭിത്തോട് ) പട്ടികജാതി സംവരണ വാര്‍ഡായും തിരഞ്ഞെടുത്തു.