മുൻ ഇന്ത്യൻ പേയ്സർ ലക്ഷ്മിപതി ബാലാജിയെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് കോച്ചായി നിയമിച്ചു. ട്വീറ്ററിലുടെ കോൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീർ ബാലാജിയെ ടീമിലേക്കു സ്വാഗതം ചെയ്തു. തമിഴ്നാട് ക്രിക്കറ്റ് ആസോസിയേഷന്റെ കോച്ചായി പ്രവർത്തിക്കുകയായിരുന്നു 2016 സെപ്റ്റബറിൽ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിച്ച ബാലാജി. കോൽക്കത്തയ്ക്കു വേണ്ടി 2011 മുതൽ 2013 വരെ ഐ. പി. എലിൽ ബാലാജി ജേഴ്സിയണിഞ്ഞിരുന്നു. 2012ൽ കോൽക്കത്തയെ ചാമ്പ്യൻമാരാക്കുന്നതിൽ ബാലാജിക്കു നിർണ്ണായകമായ പങ്കുണ്ടായിരുന്നു.
ഐപിഎൽ: കോൽക്കത്തയുടെ ബൗളിംഗ് കോച്ചായി ബാലാജി
RELATED ARTICLES