ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തമ്പടിക്കുകയും കരിങ്കല്ലും ഇഷ്ടിക കഷ്ണങ്ങളും പ്രകടനത്തിന് നേരെ വലിച്ചെറിയുകയും ചെയ്‌തെന്ന് പന്തളത്തെ കല്ലേറില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. മാര്‍ച്ചിനിടെയുണ്ടായ കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ കണ്ണനും അജുവും റിമാന്‍ഡിലാണ്. അതേസമയം, പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് റിപ്പോർട്ടില്‍ പറയുന്നില്ല. ഇവര്‍ക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.ആസൂത്രിതമായാണ് അക്രമിസംഘം കല്ലേറുണ്ടായ കെട്ടിടത്തിന് മുകളില്‍ തമ്ബടിച്ചത്. ‘എറിഞ്ഞു കൊല്ലെടാ അവന്‍മാരെ’ എന്നാക്രോശിച്ച് തുരുതുരാ കല്ലെറിഞ്ഞു. ഇതിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. ന്യായവിരോധമായി സംഘം ചേര്‍ന്ന് അക്രമം നടത്തുകയായിരുന്നു. കരിങ്കല്‍ കഷണങ്ങള്‍, ഇഷ്ടിക, സിമന്റ് കട്ടകള്‍ എന്നിവ എടുത്ത് എറിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘത്തിലെ അംഗങ്ങളാണെന്നറിഞ്ഞുകൊണ്ടുതന്നെ ന്യായവിരോധമായി സംഘം ചേര്‍ന്നു – എന്ന പരാമര്‍ശം മാത്രമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സി.പി.എം പ്രവര്‍ത്തകരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരും. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു. തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് ചന്ദ്രന്‍ മരിച്ചതെന്നാണ് വ്യഴാഴ്‌ച പുറത്തുവന്ന പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. തലയുടെ മുൻഭാഗത്തും മദ്ധ്യഭാഗത്തുമേറ്റ മുറിവേറ്റിട്ടുണ്ടെന്നും തലയോട്ടിയിൽ ഒന്നിലധികം ആഴത്തിലുള്ള മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ചന്ദ്രന്‍ ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
RELATED ARTICLES