Tuesday, November 5, 2024
HomeKeralaശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയില്ലെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയില്ലെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയില്ലെന്ന് അവകാശ വാദവുമായി അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. മൊബൈലില്‍ രണ്ട് ചിത്രങ്ങള്‍ ഉയര്‍ത്തി ഫേസ്ബുക്ക് ലൈവിലൂടെയാണ് വിശദീകരണം.ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തുന്നുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും വ്യാജമാണ്. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന് പോലീസ് പ്രചരിപ്പിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് അല്‍പ്പമെങ്കിലും ഉളുപ്പ് വേണം. രണ്ട് ചിത്രങ്ങളിലേയും വസ്ത്ര ധാരണ രീതിയും മറ്റും വ്യത്യസ്തമാണെന്ന് രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു. ആശയപരമായി എതിര്‍ക്കുന്നതിന് പകരം നാണം കെട്ട രീതിയില്‍ ഹിന്ദു വിശ്വാസത്തെ കുറിച്ച്‌ തെറ്റിദ്ധാരണ പരത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കരുതെന്ന് രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments