ഹർത്താലിനിടയിൽ ഒരു വേറിട്ട കാഴ്ച്ച! കട അടപ്പിച്ചവന്റെ കട ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു

bjp harthal

ശബരിമലയിലെ യുവതീ പ്രവേശനത്തിനോട് അനുബന്ധിച്ച്‌ ഉള്ള ഹർത്താലിനിടയിൽ ഒരു വേറിട്ട കാഴ്ച്ച! ഹര്‍ത്താലിനിടെ കടയടപ്പിക്കാന്‍ പോയ ബിജെപി പ്രവര്‍ത്തകന്റെ കട ബിജെപി പ്രവര്‍ത്തകര്‍ തന്നെ തല്ലിത്തകര്‍ത്തു. ആലപ്പുഴ വെള്ളക്കിണര്‍ ജംഗ്ഷന് സമീപമാണ് സംഭവം. എ എന്‍ ബിജു എന്ന പ്രവര്‍ത്തകന്റെ കടയ്ക്കാണ് ഈ വിധി വന്നത്. പ്രതിഷേധത്തിന്റെ മറവില്‍ വ്യാപക അക്രമം ആണ് സംഘപരിവാര്‍ സംഘടനകളും, ബിജെപിയും നടത്തിയത്. നിരവധി ബസുകളും, കടകളും ഇവര്‍ യാതൊരു ദാക്ഷണ്യവും ഇല്ലാതെയാണ് തല്ലിത്തകര്‍ത്തത്. നേരത്തെ ബിജു അടക്കമുള്ള സംഘം സമീപ പ്രദേശങ്ങളില്‍ ഉള്ള കടകള്‍ ഭീഷണിപ്പെടുത്തി അടപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇയാളുടെ കട ആണെന്ന് അറിയാതെ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കട അടിച്ചു തകര്‍ത്തത്. 25000 രൂപയുടെ നഷ്ടം ആണ് ഉണ്ടായിരിക്കുന്നത്.