ബീവറേജ്‌സ് പ്രവർത്തനം സ്നേഹപുരത്തേക്കു മാറ്റിയപ്പോൾ മുതൽ നാട്ടുകാരും ജനപ്രതിധികളും അതിശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രദേശത്തു മദ്യാഷോപ്പ് പ്രവർത്തനം തുടങ്ങിയത് നാട്ടുകാരെ കടുത്ത ആശങ്കയിലാക്കി. ഏതാനും മീറ്റർ മാത്രം മാറി ഒരു പ്രാർത്ഥനാലയവും അനാഥാലയവും പ്രവർത്തിച്ചു വരുന്നുണ്ട്. അറുപതോളം കുട്ടികൾ വിവിധ സ്‌കൂളുകളിലായി ഇവിടെ താമസിച്ചു വിദ്യാഭ്യാസം നടത്തി വരുന്നു. സമാധാനന്തരീക്ഷത്തിൽ ഇവിടെ കുട്ടികളെ വളർത്തിക്കൊണ്ടു വരുവാൻ കഴിയുമോഎന്ന് അനാഥാലയം ഡയറക്ടർ തോമസ് വർഗീസ് ആശങ്കപ്പെടുന്നു. ബീവറേജ്‌സ് ഔട്ട്ലറ്റിന്റെ തിക്കും തിരക്കുമെല്ലാം സമാധാന ഗ്രാമാന്തരീക്ഷമുള്ള സ്നേഹപുരത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് പ്രദേശവാസികൾ ഭയപ്പെടുന്നു. പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അനുവദിക്കില്ലെന്നതിനാൽ സ്റ്റോപ്പ് മെമ്മോ ലഭിച്ചിരുന്നു. എന്നാൽ അതും അവഗണിച്ചു കൊണ്ട് പോകുന്ന സ്ഥാപനത്തിനെതിരെ നിയമ നടപടികളുമായി മുൻപോട്ടു പോകും.