പെൺകുട്ടികളുടെ മൊബൈൽ നമ്പറുകൾ വിൽക്കുന്നു

കടകളിൽ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍പന നടത്തുന്നതായി പോലീസ്. ഫോൺ ചാർജ്​ ചെയ്യാൻ സ്ത്രീകൾ നൽകുന്ന നമ്പറുകള്‍ കൈക്കലാക്കിയാണ്​ കടക്കാർ വിൽക്കുന്നത്​. ഉത്തര്‍പ്രദേശിലെ കടകളിലാണ് ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുന്നതു. ഇതിനോടകം ഇത്തരത്തിലുള്ള നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. സൗന്ദര്യത്തിനനുസരിച്ച് 50 മുതല്‍ 500 രൂപവരെയാണ് സ്ത്രീകളുടെ നമ്പറുകള്‍ക്ക് വില. നമ്പര്‍ കിട്ടിയാൽ പിന്നെ ഫോണിലേക്ക്​ അശ്ലീല ചിത്രങ്ങള്‍ അയക്കുകയും വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്യുകയാണ് ‘കലാപരിപാടി’. തുടർന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം 1090 എന്ന നമ്പറില്‍ ഹെല്‍പ് നമ്പർ ആരംഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നമ്പര്‍ വില്‍പനയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ വര്‍ഷം യു.പിയില്‍ സത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തതിന്റെ 90 ശതമാനവും ഫോണ്‍ വഴിയായിരുന്നു.