ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെ തകര്‍ത്ത് ഇന്ത്യന്‍ അണ്ടര്‍ 19 ടീം. ഓപ്പണര്‍ സുബ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലീഷ് പയ്യന്‍മാരെ ഇന്ത്യന്‍ ചുണക്കുട്ടികള്‍ തോല്‍പിച്ച് വിട്ടത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇന്ത്യ മുന്നിലെത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 96 റണ്‍സെടുത്ത റൗളിന്‍സും 55 റണ്‍സെടുത്ത ബ്രാത്ത് ലെഫുമാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ തളിങ്ങിയത്. ഇന്ത്യക്കായി ചഹര്‍ നാലും റോയ് മൂന്നും വിക്കറ്റ് വീഴ്ത്തി. ഒന്‍പത് ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് ചഹറിന്റെ നാല് വിക്കറ്റ് പ്രകടനം.
മറുപടി ബാറ്റിംഗിനിങ്ങിയ ഇന്ത്യക്കായി സുബ്മന്‍ ഗില്‍ പുറത്താകാതെ 138 റണ്‍സെടുത്തു. 157 പന്തില്‍ 17 ഫോറും രണ്ട് സിക്‌സും സഹിതമാണ് ഗില്‍ 138 റണ്‍സെടുത്തത്. ഇതോടെ 44.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.