കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്റ് അംഗമായാ ഇ അഹമ്മദിന്റെ മരണത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ നീക്കുന്നതിന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞു വീണപ്പോൾ ഇ അഹമ്മദിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ആശുപത്രിയില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യത്തിലും അദ്ദേഹത്തിന്റെ സഹപവ്രര്‍ത്തകരോടും കുടുംബാംഗങ്ങളോടും ആശുപത്രി ജീവനക്കാര്‍ എടുത്ത സമീപനം വളരെ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മാനുഷികമായ സമീപനമാണ് വേണ്ടിയിരുന്നത് . ഇ അഹമ്മദ് എം. പി. യുടെ ദില്ലിയിലെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.