Friday, April 26, 2024
HomeKeralaശ​ബ​രി​മ​ല​യി​ല്‍ ശു​ദ്ധി​ക്രി​യ ന​ട​ത്തി​യ​ത് യു​വ​തി പ്ര​വേ​ശ​നത്തി​ന്‍റെ പേ​രി​ല​ല്ലെ​ന്ന് ത​ന്ത്രി

ശ​ബ​രി​മ​ല​യി​ല്‍ ശു​ദ്ധി​ക്രി​യ ന​ട​ത്തി​യ​ത് യു​വ​തി പ്ര​വേ​ശ​നത്തി​ന്‍റെ പേ​രി​ല​ല്ലെ​ന്ന് ത​ന്ത്രി

ശ​ബ​രി​മ​ല​യി​ല്‍ ശു​ദ്ധി​ക്രി​യ ന​ട​ത്തി​യ​ത് യു​വ​തി പ്ര​വേ​ശ​നത്തി​ന്‍റെ പേ​രി​ല​ല്ലെ​ന്ന് ത​ന്ത്രി ക​ണ​ഠ​ര് രാ​ജീ​വ​ര്. ദേ​വ ചൈ​ത​ന്യ​ത്തി​ന് ക​ള​ങ്കം വ​ന്ന​തി​നാ​ലാ​ണ് ശു​ദ്ധി​ക്രി​യ ന​ട​ത്തി​യ​ത്. വി​വാ​ദ​ങ്ങ​ളും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​മാ​ണ് ദേ​വ ചൈ​ത​ന്യ​ത്തി​ന് ക​ള​ങ്കം വ​രു​ത്തി​യ​തെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡി​ന് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ ത​ന്ത്രി പ​റ​ഞ്ഞു. ത​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ക​ട​മ നി​ര്‍​വ​ഹി​ക്കു​ക​യാ​ണ് താ​ന്‍ ചെ​യ്ത​ത്. ദേ​വ​സ്വം​ബോ​ര്‍​ഡ് വെ​റും ട്ര​സ്റ്റി​യാ​ണ്. ശ​ബ​രി​മ​ല​യി​ലെ പൂ​ജാ​ദി​ക​ര്‍​മ്മ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം ത​ന്ത്രി​ക്കാ​ണ്. ത​ന്‍റെ അ​വ​കാ​ശ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല. അ​തി​നാ​ല്‍ ബോ​ര്‍​ഡി​ന്‍റെ നോ​ട്ടീ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ത​ന്ത്രി 11 പേ​ജു​ള്ള വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ നി​ന്നു​കൊ​ണ്ട് ദേ​വ​സ്വം അ​ധി​കാ​രി​ക​ളു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് ന​ട​യ​ട​ച്ച​തും ശു​ദ്ധി​ക്രി​യ ന​ട​ത്തി​യ​തും. ആ​ചാ​ര​ലം​ഘ​ന​മു​ണ്ടാ​യ​പ്പോ​ഴാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​ത്. ഇ​തി​ല്‍ തെ​റ്റി​ല്ലെ​ന്നും ത​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന ദേ​വ​സ്വം ബോ​ര്‍​ഡ് യോ​ഗം ത​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ക്കും. യു​വ​തി​ക​ള്‍ ക​യ​റി​യ​തി​ന് ന​ട​യ​ട​ച്ച​തും ശു​ദ്ധി​ക്രി​യ ന​ട​ത്തി​യ​തും സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞ​ത്. 15 ദി​വ​സ​മാ​യി​രു​ന്നു അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യം. എ​ന്നാ​ല്‍ നി​ശ്ചി​ത ദി​വ​സ​മാ​യ​പ്പോ​ള്‍ ത​ന്ത്രി സ​മ​യം നീ​ട്ടി ചോ​ദി​ച്ചു. അ​ത്ര ത​ന്നെ ദി​വ​സം കൂ​ടി ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് ത​ന്ത്രി ദേ​വ​സ്വം ബോ​ര്‍​ഡി​ന് വി​ശ​ദീ​ക​ര​ണം ദൂ​ത​ന്‍ വ​ഴി കൈ​മാ​റി​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments