Wednesday, December 11, 2024
HomeKeralaസൂപ്പര്‍ഫാസ്റ്റ് ബസില്‍ സ്വകാര്യബസിടിച്ച് കയറി നാലുപേര്‍ മരിച്ചു

സൂപ്പര്‍ഫാസ്റ്റ് ബസില്‍ സ്വകാര്യബസിടിച്ച് കയറി നാലുപേര്‍ മരിച്ചു

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ സ്വകാര്യബസിടിച്ച് കയറി നാലുപേര്‍ മരിച്ചു. ആയൂര്‍ കമ്പങ്ങോട് പാലത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് അപകടം നടന്നത്.

തിരുവനന്തപുരത്തുനിന്ന് അങ്കമാലിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ പുനലൂരില്‍നിന്ന് ആറ്റിങ്ങലിലേക്ക് വന്ന ജനത സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികനെ കെഎസ്ആര്‍ടിസി ബസ് മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ ഇടിച്ച് നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസിന്റെ വലതുവശത്ത് മധ്യഭാഗത്തേക്ക് എതിരെവന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ഈ ഭാഗത്ത് സിറ്റിലിരുന്ന യാത്രക്കാരാണ് മരിച്ചത്.

അപകടം നടക്കുമ്പോള്‍ ചാറ്റമഴയുണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി, കൊട്ടാരക്കര, കടയ്ക്കല്‍ താലൂക്കാശുപത്രികള്‍, വാളകം, അഞ്ചല്‍, കൊട്ടാരക്കര എന്നിവിടങ്ങളിലെ സ്വാകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ചടയമംഗലം, കൊട്ടാരക്കര, അഞ്ചല്‍, കുളത്തൂപ്പുഴ, കടയ്ക്കല്‍ സ്റ്റേഷനുകളില്‍നിന്ന് പോലീസും കടയ്ക്കല്‍, കൊട്ടാരക്കര ഫയര്‍ഫോഴ്സ് യൂണിറ്റുകളും എത്തി രാക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments