ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡ്

ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.ഏജന്റുമാര്‍ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടുന്നതും ബുക്കിംഗിലെ തട്ടിപ്പുകള്‍ തടയാനുമാണിത്. ബുക്ക് ചെയ്ത ആള്‍ക്കു പകരം മറ്റാളുകള്‍ യാത്ര ചെയ്യുന്നത് തടയാനും ഇത് ഉപകരിക്കും.മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാ നിരക്കില്‍ ഇളവ് ലഭിക്കാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. മൂന്നുമാസം പരീക്ഷണ അടിസ്ഥാനത്തിലാണിത് നടപ്പാക്കുന്നത്. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആറായിരം പിഒഎസ് മെഷീനുകള്‍ വാങ്ങാനും ആയിരം ഓട്ടോമാറ്റിക് വെന്‍ഡിങ്ങ് മെഷീനുകള്‍ ഘടിപ്പിക്കാനും തീരുമാനിച്ചു.ടിക്കറ്റെടുക്കാന്‍ പുതിയ ആപ്ലിക്കേഷനും റെയില്‍വേ പുറത്തിറക്കി. ഐആര്‍സിടിസി സൈറ്റില്‍ ആധാര്‍ നമ്പര്‍ ഒരു തവണ എല്ലാ ഇടപാടുകാരും ഇനി രജിസ്റ്റര്‍ ചെയ്യണം. വ്യാജ ഇമെയില്‍ വിലാസങ്ങള്‍ ഉപയോഗിച്ച് ഒന്നിലധികം ഐആര്‍സിടിസി ഐഡികള്‍ ഉണ്ടാക്കിയവരെ തടയാനാണിത്. പുതിയ വിനോദ സഞ്ചാര ട്രെയിനുകള്‍ ആരംഭിക്കാനും ബിസിനസ് പ്ലാന്‍ നിര്‍ദ്ദേശിക്കുന്നു