ക്രിസ്തുരാജ ആശുപത്രിക്കെതിരെ കേസെടുത്തു

ക്രിസ്തുരാജ ആശുപത്രി

കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ വികാരി പീഡിപ്പിച്ച വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രസവം നടന്ന ആശുപത്രിക്കും, നവജാത ശിശുവിനെ ഒളിപ്പിച്ച സഭയുടെ കീഴിലുള്ള അഗതി മന്ദിരത്തിനും എതിരെ കേസെടുത്തു. രണ്ടു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടി പ്രസവിച്ച തലശേരി അതിരൂപതയ്ക്ക് കീഴിലെ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കെതിരെയും മാനന്തവാടി അതിരൂപതയ്ക്ക് കീഴിലെ വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി കോണ്‍വെന്റിനെതിരെയും പ്രതിയായ റോബിന്‍ വടക്കുഞ്ചേരിയെ സംഭവം മൂടിവയ്ക്കുന്നതിന് സഹായിച്ചവര്‍ക്കെതിരെയുമാണ് പോസ്‌കോ ചുമത്തി കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചപ്പോള്‍ ചൈല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ആശുപത്രി അധികൃതര്‍ അറിയിക്കാതിരുന്നതിനും പീഡനം നടന്നത് മറിച്ച് വയ്ക്കാന്‍ പ്രതിക്ക് സഹായം ചെയ്തു എന്നതിനാലുമാണ് ക്രിസ്തുരാജ ആശുപത്രിക്കെതിരെ പോസ്‌കോ ചുമത്താന്‍ കാരണം.

നവജാത ശിശുവിനെ നിയമവിരുദ്ധമായാണ് പാര്‍പ്പിച്ചതെന്ന് അന്വേഷണ ഉേദ്യാഗസ്ഥനായ പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം വയനാട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്