Friday, April 19, 2024
HomeKeralaജവാന്‍ റോയ് മാത്യുവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും

ജവാന്‍ റോയ് മാത്യുവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ്

ജവാന്‍ റോയ് മാത്യുവിനെ നാസികിലെ ദേവ്ലാലി സൈനിക ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അപകടമരണത്തിന് കേസെടുത്തു. സുഭേദാര്‍ ഗോപാല്‍ സിന്‍ഹ നല്‍കിയ പരാതിയില്‍ ദേവ്ലാലി പൊലീസാണ് കേസെടുത്തത്. മരണകാരണം ഇപ്പോള്‍ വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക നടപടികള്‍ക്കുശേഷം സൈനിക ക്യാമ്പിന് കൈമാറിയ മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും. കൊല്ലം സ്വദേശിയാണ് റോയ് മാത്യു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ഇന്നലെ രാത്രി മുംബൈയില്‍ കൊണ്ടുവന്ന ശേഷമാണ് നാട്ടിലേക്ക് വരുന്നത്‌. ബന്ധുക്കളായ ഷൈജു, ജിജോ ജോസ് എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ദേവ്ലാലിയില്‍ എത്തിയത്. സൈനിക മേധാവികള്‍ ആത്മഹത്യയാണെന്ന് പറയുന്നുണ്ടെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ക്യാമ്പിലെ കേണലിന്‍െറ വീട്ടില്‍ പണി ചെയ്യിക്കുന്നതിനെതിരെ താനടക്കമുള്ള ജവാന്മാര്‍ നല്‍കിയ അഭിമുഖം രഹസ്യമായി വിഡിയോയില്‍ പകര്‍ത്തി പ്രാദേശിക ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെ റോയ് മാത്യുവിനെ കാണാതാവുകയായിരുന്നു.

25 നാണ് റോയ് മാത്യുവിനെ കാണാതായത്

വിഡിയോ അഭിമുഖത്തില്‍ ജവാന്മാരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തവിധമാക്കിയിരുന്നെങ്കിലും അഭിമുഖം കണ്ട് പേടിച്ച റോയ് മാത്യു ക്ഷമ ചോദിച്ച് കേണലിന് എസ്.എം.എസ് സന്ദേശം അയക്കുകയായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ 25നാണ് റോയ് മാത്യുവിനെ കാണാതായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സൈനിക ക്യാമ്പിലെ ഒഴിഞ്ഞ ബാരക്കില്‍ റോയിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ 25 മുതല്‍ റോയ് മാത്യു ഹാജരായിട്ടില്ലന്നു രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കാണാതായതായി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയില്ല.

ഉച്ചക്ക് രണ്ടിനാണ് സംസ്കാരം

നാസിക്കിലെ കരസേന ക്യാമ്പിന് സമീപം മരിച്ചനിലയില്‍ കണ്ടത്തെിയ മലയാളി സൈനികന്‍ എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയി മാത്യു(33)വിന്‍െറ മൃതദേഹം അൽപ്പസമയത്തിനകം നാട്ടിലത്തെിക്കും. രാവിലെ എട്ടോടെ ജെറ്റ് എയര്‍വെയ്സില്‍ തിരുവനന്തപുരം മൃതദേഹം വിമാനത്താവളത്തിലത്തെിച്ചു. അവിടെനിന്ന് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മിലിട്ടറി ട്രക്കില്‍ ജന്മനാട്ടിലത്തെിച്ച് ഒൗദ്യോഗികബഹുമതികളോടെ സംസ്കരിക്കും. കാരുവേലില്‍ സെന്‍റ് പോള്‍സ് മലങ്കര സുറിയാനി പള്ളിയില്‍ ഉച്ചക്ക് രണ്ടിനാണ് സംസ്കാരം.

അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്‍കി. വീണ്ടും പോസ്​റ്റ്​മോർട്ടം ചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്​. സംഭവത്തെക്കുറിച്ച് സൈനികതലത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments