Friday, April 26, 2024
HomeKeralaസുരേഷ് ഗോപി പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ മഴ; അത് തനിക്കുള്ള ദൈവാനുഗ്രഹമാണെന്ന് സുരേഷ് ഗോപി

സുരേഷ് ഗോപി പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ മഴ; അത് തനിക്കുള്ള ദൈവാനുഗ്രഹമാണെന്ന് സുരേഷ് ഗോപി

ലോക് സഭാ തിരിഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ തൃശ്ശൂർ ജില്ലയില്‍ മഴ.പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ ജില്ലയില്‍ മഴ പെയ്തപ്പോള്‍ അത് തനിക്കുള്ള ദൈവാനുഗ്രഹമാണെന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.ബിഡിജെഎസിന്റെ സീറ്റ് ബിജെപി ഏറ്റെടുത്തതോടെയാണ് സുരേഷ് ഗോപിക്ക് നറുക്കുവീണത്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു തൃശൂരിലെ സ്ഥാനാര്‍ഥി. എന്നാല്‍, രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിയാകുന്ന സാഹചര്യത്തില്‍ തുഷാറിനോട് വയനാട്ടില്‍ മത്സരിക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട്ടിലേക്ക് മാറ്റിയതോടെ തൃശൂരില്‍ പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ട സാഹചര്യം വന്നു. പുതിയ സ്ഥാനാര്‍ഥി ലിസ്റ്റിലേക്ക് സുരേഷ് ഗോപിയുടെ പേരും പരിഗണിക്കപ്പെട്ടിരുന്നു. ബിജെപിക്ക് നല്ല വോട്ട് ഷെയര്‍ ഉള്ള മണ്ഡലമായതിനാല്‍ സുരേഷ് ഗോപിയെ പോലൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാമെന്നാണ് ബിജെപി വിലയിരുത്തല്‍. മത്സരിക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.ബിഡിജെഎസില്‍ നിന്ന് സീറ്റ് ബിജെപി തിരിച്ചെടുത്തതോടെ തൃശൂരില്‍ ശക്തമായ ത്രികോണമത്സരം നടക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. സുരേഷ് ഗോപിയുടെ താരപദവിയും തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യും. സിപിഐയുടെ രാജാജി മാത്യു തോമസാണ് തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ ടി.എന്‍.പ്രതാപനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 2014 ല്‍ എല്‍ഡിഎഫാണ് തൃശൂര്‍ സീറ്റില്‍ വിജയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments