ഇനിമുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ദിവസംതന്നെ നിന്ന് ലൈസന്‍സ് കൈയില്‍ കിട്ടുന്ന സംവിധാനമൊരുക്കുന്നു. . ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മോട്ടോര്‍വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ പുതുസംവിധാനം തലസ്ഥാനത്ത് ഉള്‍പ്പെടെ നാലുകേന്ദ്രത്തില്‍ ബുധനാഴ്ച നിലവില്‍ വന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇതേ രീതിയില്‍ ലഭ്യമാക്കും.
പുതിയ സംവിധാനം നിലവില്‍ വന്നതോടെ ടെസ്റ്റ് പാസായി ലൈസന്‍സിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനുമായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ട. രാവിലെ ടെസ്റ്റ് പാസായാല്‍ ഉച്ചയ്ക്കുള്ളില്‍ ലൈസന്‍സും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്ന് വാങ്ങി മടങ്ങാം. ഈ സംവിധാനം തുടക്കത്തില്‍ തിരുവന്തപുരത്തു മുട്ടട ഓട്ടോമാറ്റഡ് ടെസ്റ്റിങ്കേന്ദ്രം, പാറശാല എന്നിവിടങ്ങളിലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുമുണ്ട്. ഇതിനായി കംപ്യൂട്ടര്‍, സ്കാനര്‍, പ്രിന്റര്‍ തുടങ്ങിയ സൌകര്യങ്ങളും ഒരുക്കി. ഒരു ഓഫീസ് അസിസ്റ്റന്റിനെയും നിയോഗിച്ചു.
മുട്ടട ഓട്ടോമാറ്റഡ് ടെസ്റ്റിങ് കേന്ദ്രത്തില്‍ പുതിയ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗതാഗതമന്ത്രി തോമസ് ചാണ്ടി നിര്‍വഹിച്ചു. സംസ്ഥാനത്തെ 69 കേന്ദ്രത്തില്‍ക്കൂടി മുഴുവന്‍ സജ്ജീകരണത്തോടെയുള്ള ഓട്ടോമാറ്റഡ് ടെസ്റ്റിങ് സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
കൌണ്‍സിലര്‍ സജീനയുടെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ ട്രാൻസ്‌പോർട് കമ്മീഷണർ എസ് ആനന്ദകൃഷ്ണന്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമീഷണര്‍ സി കെ അശോകന്‍, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സുരേഷ്, റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബി മുരളികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.