2005നും 2014നുമിടയിൽ ഇന്ത്യയിലെത്തിയത് 49 ലക്ഷം കോടിയുടെ കള്ളപ്പണമെന്ന് യു.എസ് ആസ്ഥാനമായ സംഘടന ഗ്ലോബൽ ഫൈനാൻഷ്യൽ ഇൻറഗ്രിറ്റിയുടെ (ജി.എഫ്.െഎ) റിപ്പോർട്ട്. ഇൗ കാലയളവിൽ ഇന്ത്യയിൽനിന്ന് പുറത്തുപോയത് 10.58 ലക്ഷം കോടിയുടെ കള്ളപ്പണമാണെന്നും റിപ്പോർട്ട് പറയുന്നു. 2014ൽ മാത്രം 6.47 ലക്ഷം കോടിയുടെ കള്ളപ്പണമാണ് ഇന്ത്യയിലേക്കൊഴുകിയത്.
1.47 ലക്ഷം കോടിയുടെ കള്ളപ്പണമാണ് ഇൗ കാലഘട്ടത്തിൽ ഇന്ത്യക്ക് പുറത്തേക്കൊഴുകിയത്. 2005-2014 കാലത്ത് വികസ്വര രാജ്യങ്ങളിൽനിന്ന് അകത്തേക്കും പുറത്തേക്കുമുണ്ടായ അനധികൃത പണമൊഴുക്ക് എന്നുപേരിട്ട റിപ്പോർട്ട് തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. രാജ്യങ്ങളിലേക്കും പുറത്തേക്കുമുള്ള അനധികൃത പണമൊഴുക്കിന് ഒരേ പ്രാധാന്യം നൽകിയുള്ള ആഗോളതലത്തിലുള്ള ആദ്യ പഠനമാണിത്.
രാജ്യത്തെയും പുറത്തെയും കള്ളപ്പണം സംബന്ധിച്ച് ഇന്ത്യയിൽ ഒൗേദ്യാഗിക കണക്കൊന്നുമില്ലാത്തതിനാൽ റിേപ്പാർട്ട് പ്രസക്തമാണ്. ഇന്ത്യയുടെ മൊത്തം വ്യാപാരത്തിെൻറ 14 ശതമാനമാണ് അനധികൃതമായി ഒഴുകിയെത്തിയ കള്ളപ്പണം.