കേരളാ കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലേക്കു പോകുന്നുവെന്ന പ്രചാരണം മാധ്യമസൃഷ്‌ടിയാണ്. കോട്ടയത്തു നടന്നതു പ്രാദേശിക നീക്കമാണെന്നും ഒരു മുന്നണിയുമായും അമിതമായ അടുപ്പമോ അകല്‍ച്ചയോ ഇല്ലെന്നും കെ.എം. മാണി. കോണ്‍ഗ്രസിന്റെ വിദ്വേഷമനോഭാവം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഡി.സി.സി. യോഗത്തില്‍ കേരളാ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുന്ന ചര്‍ച്ചകളാണു നടന്നത്. ഇൗ സാഹചര്യത്തില്‍ ജില്ലാപഞ്ചായത്തില്‍ നടന്നതു തികച്ചും സ്വാഭാവികമായ സംഭവങ്ങളാണ്. മൂന്നിലവ് പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസി(എം)ന്റെ വൈസ് പ്രസിഡന്റിനെ സി.പി.എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കി. അതെന്തുകൊണ്ട് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും മാണി ചോദിച്ചു.
കേരളാ കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലേക്കു പോകുന്നുവെന്ന പ്രചാരണം മാധ്യമസൃഷ്‌ടിയാണ്: മാണി
RELATED ARTICLES