Thursday, May 2, 2024
HomeKeralaവിമാനത്താവളത്തിലെ കെട്ടടത്തിനു മുകളിൽ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി

വിമാനത്താവളത്തിലെ കെട്ടടത്തിനു മുകളിൽ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കെട്ടിടത്തിന് മുകളില്‍ കയറിയ ശേഷം യാത്രക്കാരൻ ആത്മഹത്യ ചെയ്യുവാൻ പോവുകയാണെന്ന് ഭീഷണിപ്പെടുത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സുരേഷ് ആണ് കാര്‍ഗോ വിഭാഗത്തിന്റെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്തിയ ഇയാള്‍ ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസും അഗ്‌നിശമനസേനയും ഇയാളെ അനുനയിപ്പിച്ചു താഴെയിറങ്ങി.രാവിലെ 10 മണിയോടെ സൗദി അറേബ്യയില്‍ നിന്ന് ഇയാൾ കേരളത്തിലെത്തിയത്. തിരുവനന്തപുരത്തേക്ക് പോകുന്നതിനായി ഡൊമസ്റ്റിക് ടെര്‍മിനലിലെത്തിയ ശേഷം അവിടെ നിന്ന് ഇറങ്ങിയോടി തൊട്ടടുത്ത കാര്‍ഗോ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ സ്ഥലത്തെത്താതെ താഴിയിറങ്ങില്ലെന്ന നിലപാടിലായിരുന്നു ഇയാള്‍ എന്നാൽ അഗ്നിശമനസേനയും പോലീസും നടത്തിയ അനുനയന ശ്രമത്തിന് ശേഷം യാത്രക്കാരന്‍ താഴെയിറങ്ങി. ആറ്റിങ്ങല്‍ സ്വദേശിയായ ഇയാളെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചയച്ചതായിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments