Thursday, May 2, 2024
HomeKeralaസിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ വേതനം 20% വർധിപ്പിക്കും

സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ വേതനം 20% വർധിപ്പിക്കും

സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. എല്ലാ വിഭാഗം പ്രവര്‍ത്തകരുടെയും വേതനം 20 % വര്‍ധിപ്പിക്കുവാനാണ് ധാരണയായിരിക്കുന്നത്. വേതന വര്‍ധനവ് സംബന്ധിച്ച കരാര്‍ പരിഷ്‌കരിക്കാത്ത പക്ഷം ഷൂട്ടിംഗുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു ഫെഫ്ക.

15 ശതമാനം വര്‍ധനവ് നിര്‍മ്മാതാക്കളുടെ സംഘടന ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അതു തീരെ കുറവാണെന്നും പുതിയ വേതന നിരക്ക് അനുവദിച്ചു നല്‍കണമെന്നുമുള്ള ആവശ്യത്തില്‍ ഫെഫ്ക ഉറച്ചുനിന്നതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അയവ് വരുത്തുകയായിരുന്നു. ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടാല്‍ മെയ് ഏഴു മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്ന തീരുമാനത്തിലായിരുന്നു ഫെഫ്ക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments