എവറസ്റ്റ് കൊടുമുടിയിൽ ഓക്സിജൻ സിലിണ്ടറില്ലാതെ കയറി 4 ഇന്ത്യൻ സൈനികർ നേട്ടം കൈവരിച്ചു . ‘സ്നോ ലയൺ എവറസ്റ്റ് എക്സ്പെഡിഷൻ 2017’ എന്ന പേരിലുള്ള ദൗത്യമാണ് വിജകരമായി പൂർത്തീകരിച്ചു എല്ലാവരെയും വിസ്മയിപ്പിച്ചത്.
കുഞ്ചോക്ക് ടെണ്ട, കെൽഷാങ് ദോർജി ഭൂട്ടിയ, കൽദേൻ പഞ്ചുർ, സോനം ഫന്തോസ്ക് എന്നീ സൈനികരാണു ധീരനേട്ടം കൈവരിച്ചത്. മേയ് 21 ന് എവറസ്റ്റിനു മുകളിലെത്തിയ 14 പേരടങ്ങിയ സംഘം വെള്ളിയാഴ്ച ദൗത്യം പൂർത്തീകരിച്ചു മടങ്ങിയെത്തി.
ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കീഴടക്കാൻ പത്തു പേരുടെ സംഘമാണു രൂപീകരിച്ചത്. ഇതിലെ നാലുപേരാണു ദൗത്യം വിജയിപ്പിച്ചതെന്നു ദൗത്യസംഘത്തെ നയിച്ച കേണൽ വിശാൽ ദുബെ പറഞ്ഞു.
8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിൽ ഇതുവരെ നാലിയിരത്തിലധികം പേർ കയറിയിട്ടുണ്ട്. ഇതിൽ 187 പർവതാരോഹകർ മാത്രമേ ഓക്സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ കയറിയിട്ടുള്ളൂ. ആറു ഷെർപ ഗൈഡുമാരും ഈനേട്ടം കൈവരിച്ചിട്ടുണ്ട്. ആദ്യമായാണു ഒരു സംഘം ഇങ്ങനെ സാഹസികയാത്ര നടത്തുന്നതെന്നാണു ഇന്ത്യൻ സേനയുടെ പ്രത്യേകത.