ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്വാഭാവിക സാഹചര്യത്തില്‍ 13 ചൈനീസ് യുദ്ധക്കപ്പലുകള്‍ കണ്ടെത്തി. ഇന്ത്യന്‍ നാവികസേനയുടെ രുക്മിണി ഉപഗ്രഹവും(ജിസാറ്റ്-7) സമുദ്രനിരീക്ഷണത്തിനുള്ള പൊസീഡന്‍ 81 വിമാനവും സംയുക്തമായി നടത്തിയ നിരീക്ഷണത്തിലാണ് യുദ്ധക്കപ്പലുകള്‍ കണ്ടെത്തിയത്.
അത്യാധുനിക ഡിസ്രോയര്‍ കപ്പലുകലുകളും മുങ്ങിക്കപ്പലുകളുമടക്കം 13 ചൈനീസ് കപ്പലുകള്‍ അവസാന രണ്ട് മാസമായി ഈ മേഖലയില്‍ ഉണ്ടെന്ന് സൈന്യം വിശദീകരിക്കുന്നു.
അതേസമയം, ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ പരോക്ഷമായ ഏറ്റുമുട്ടലുകള്‍ തുടരുന്നതിനിടയിലാണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കപ്പലുകളുടെ സാന്നിധ്യം. 1962 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടുത്തിടെ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തിയിലെ പരമാധികാരം ഉറപ്പാക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ ഇന്ത്യയുമായുള്ള ചൈനയുടെ സംഘര്‍ഷം മുറുകുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ യുദ്ധത്തിന് സാദ്ധ്യതയുണ്ടെന്ന് ചൈനീസ് മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനായി ചൈന യുദ്ധത്തിന് വരെ മുതിര്‍ന്നേക്കാമെന്നും പത്രം പറയുന്നു.
അതിര്‍ത്തി പ്രദേശമായ ഡോക്ക ലാമില്‍ സംഘര്‍ഷം രൂപപ്പെട്ടിട്ട് മൂന്നാഴ്ച കഴിയുന്നതായും പ്രശ്നത്തില്‍ പറയുന്നു. ജമ്മുകശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3488 കിലോമീറ്ററാണ് ഇന്ത്യ-ചൈന അതിര്‍ത്തി. ഇതില്‍ 220 കിലോമീറ്ററാണ് സിക്കിമിന്റെ അതിര്‍ത്തി. ഈ പ്രദേശത്താണ് സംഘര്‍ഷം. ഈ മേഖലയോടു ചേര്‍ന്ന് ഇന്ത്യ ബങ്കറുകള്‍ നിര്‍മ്മിച്ചു. ഇതു പൊളിച്ചു നീക്കാന്‍ ചൈന ആവശ്യപ്പെട്ടു. ഈ പ്രദേശത്തെക്കുറിച്ച് ചൈന ഉന്നയിച്ച അവകാശവാദത്തിനെതിരെ ഭൂട്ടാന്‍ രംഗത്തു വന്നതും ചൈനയെ ചൊടിപ്പിച്ചു. നാഥുലാ ചുരം അടച്ചിടുന്നതടക്കമുള്ള പ്രകോപന നടപടികളുമായി ചൈന രംഗത്തു വന്നിരുന്നു.