ബീഫ് വില്‍പ്പനയ്ക്കായി സഹകരണസംഘം ആരംഭിച്ച് ബിജെപി-ആര്‍എസ്എസ് സംഘടനകള്‍. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തൃശൂരിലാണ് മാട്ടിറച്ചി, മത്സ്യ ഉല്പാദന, വില്‍പ്പന മാര്‍ക്കറ്റിങ് സഹകരണസംഘം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. തിരുവമ്പാടി ക്ഷേത്രത്തിനു സമീപമാണ് സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, സെക്രട്ടറി ടി. ഉല്ലാസ്ബാബു, ബി.എം.എസ് ജില്ലാ സെക്രട്ടറി പി.വി സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബീഫ് വില്‍പനയ്ക്ക് സഹകരണസംഘം തുടങ്ങിയിരിക്കുന്നത്. നാഗേഷാണ് സംഘത്തിന്റെ ചീഫ് പ്രമോട്ടര്‍. സഹകരണ രജിസ്ട്രാറുടെ അനുമതിയോടെ നടത്തിയ തെരഞ്ഞെടുപ്പില്‍ നാഗേഷിനെ പ്രസിഡന്റായും ടി.എസ് ഉല്ലാസ് ബാബുവിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഉല്പന്നങ്ങള്‍ മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തുമെന്നും സംഘം അറിയിച്ചു.
ബീഫ് വില്‍പ്പനയ്ക്കായി ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ സഹകരണസംഘം
RELATED ARTICLES