അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത

suicide

കൊല്ലത്ത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടരുന്നു. ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിലാണ്. സിനിയുടെ വീട്ടില്‍ നിന്നും രാവിലെയാണ് നാട്ടുകാര്‍ യുവാവിന്‍റെ നിലവിളി കേൾക്കുന്നത്. യുവാവ് അലറി കരഞ്ഞ് സിനിയുടെ വീടിന് മുന്‍പിലെ റോഡിലേക്ക് ഓടുകയായിരുന്നു. രക്ഷിക്കണേയെന്ന് അലമുറയിട്ട് കരഞ്ഞ യുവാവിന്‍റെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. ഇയാളുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ട പാടുകള്‍ ഉണ്ടായിരുന്നു. കൂടാതെ രക്തവും ഒഴുകുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ സിനിയെ അന്വേഷിച്ചു വീട്ടിലെത്തിയപ്പോള്‍ സിനി മുറിയില്‍ കയറി വാതിലടച്ചു. പോലീസും നാട്ടുകാരും വാതിലില്‍ തട്ടി വിളിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തല്ലി പൊളിച്ചപ്പോഴാണ് സിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. യുവാവിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ശനിയാഴ്ച രാത്രിയിലാണ് താന്‍ അധ്യാപികയുടെ വീട്ടില്‍ എത്തിയതെന്നാണ്. ഫെയ്സ്ബുക്ക് വഴിയാണ് സിനിയെ താന്‍ പരിചയപ്പെട്ടതെന്നും യുവാവ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പരസ്പരം നമ്പറുകൾ കൈമാറി. വിളികള്‍ പതിവായതിന് പിന്നാലെയാണ് ശനിയാഴ്ച സിനി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്‌. ബികോമിന് പഠിക്കുന്ന മകളെ ഭര്‍തൃ സഹോദരന്റെ വീട്ടിലേക്ക് വിട്ടെന്ന് പറയുന്നു. യുവാവ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞതായി റിപ്പോർട് ഉണ്ട്. പീഡനം സഹിക്ക വയ്യാതെ യുവാവ് നിലവിളിച്ച്‌ ഓടുകയായിരുന്നുവത്രെ. എന്നാല്‍ ഇക്കാര്യത്തിൽ ദുരൂഹതയുള്ളതായാണ് പോലീസിന്റെ നിഗമനം. പരിചയക്കാരാനായ യുവാവുമായുള്ള ബന്ധം പുറംലോകം അറിഞ്ഞതാണ് അധ്യാപികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. അയത്തില്‍ ഗോപാലശേരി ജിവി നഗര്‍ ഗുരുലീലയില്‍ സാജന്‍റെ ഭാര്യ സിനി (46) യാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.