Friday, April 26, 2024
HomeKerala15 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കെ.എസ്.ഇ.ബി.

15 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കെ.എസ്.ഇ.ബി.

സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കെ.എസ്.ഇ.ബി. വൈദ്യതി ഭവനില്‍ ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിംഗ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതിനാണ് അവലോകന യോഗം ചേര്‍ന്നത്.

ഈ മാസം 15 വരെ നിയന്ത്രണം ഉണ്ടാകില്ല. എന്നാല്‍ 15ന് ശേഷം യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയശേഷമായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. സംസ്ഥാനത്തേക്ക് 64 മില്യണ്‍ യൂണിറ്റ് വൈദ്യുതി വരുന്നത് സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനുകളില്‍ നിന്നും സ്വകാര്യ നിലയങ്ങളില്‍ നിന്നുമാണ്. ഇവയില്‍ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയങ്ങളാണ്. അവിടെനിന്ന് വൈദ്യുതി ലഭിക്കുന്നതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ മാത്രമേ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടതായി വരൂ.

ഇത്തരമൊരു സാഹചര്യം എല്ലാകാലത്തും ഉണ്ടാകാറുള്ളതാണ്. അപ്പോഴൊക്കെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യമല്ലെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേ സമയം സംസ്ഥാനത്ത് വൈദ്യുതനിരക്ക് അടുത്തയാഴ്ച വര്‍ധിപ്പിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വര്‍ധനവിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments