കടക്കെണി മൂലം ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയ്ക്ക് രണ്ടുവര്‍ഷം മുന്‍പ് കണക്കില്‍പ്പെടാത്ത 658 കോടി രൂപയുടെ സ്വത്തുണ്ടായിരുന്നതായി കണ്ടെത്തി. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് 2017-ല്‍ സിദ്ധാര്‍ഥ തന്നെയാണ് ഇക്കാര്യം ആദായ നികുതി വകുപ്പിനോട് വെളിപ്പെടുത്തിയത്.
ആദായ നികുതി വകുപ്പിന് അദ്ദേഹം ഇക്കാര്യം എഴുതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നേരിടാന്‍ താന്‍ തയ്യാറാണെന്നും സിദ്ധാര്‍ഥ എഴുതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആദായ നികുതി വകുപ്പ് ഇതിനു മറുപടി നല്‍കിയിട്ടില്ല. ഇതില്‍ 204 കോടി രൂപ 2012-13 കാലഘട്ടത്തില്‍ വിവിധ കമ്ബനികളിലെ ഓഹരി വാങ്ങിയതുമായി ബന്ധപ്പെട്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വി.ജി സിദ്ധാര്‍ഥയുടെ കടബാധ്യത തീര്‍ക്കാന്‍, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ടാങ്ഗ്ലിന്‍ ടെക്പാര്‍ക്ക് വില്‍ക്കാന്‍ നീക്കം. 90 ഏക്കറില്‍ 45 ലക്ഷം ചതുരശ്രയടിയിലായുള്ള ടെക്പാര്‍ക്ക്, യുഎസ് റിയല്‍ എസ്റ്റേറ്റ് കമ്ബനി ബ്ലാക്ക് സ്റ്റോണിനു വില്‍ക്കാന്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. വില്‍പന നീക്കം പുനരാരംഭിക്കാന്‍ സിദ്ധാര്‍ഥയുടെ കുടുംബാംഗങ്ങളും നിക്ഷേപകരും സന്നദ്ധത പ്രകടിപ്പിച്ചു. മരിക്കുന്നതിനു മുന്‍പ് ആസ്തികള്‍ വിശദീകരിച്ച് എഴുതിയ കത്തില്‍ 3600 കോടി രൂപയാണു ടാങ്ഗ്ലിന്റെ മതിപ്പു വിലയായി സിദ്ധാര്‍ഥ കുറിച്ചിരിക്കുന്നത്.
250 കോടി രൂപ പ്രതിവര്‍ഷം വാടക ലഭിക്കുമെന്നും പറയുന്നു. കമ്ബനിയുടെ പേരില്‍ മംഗളൂരുവില്‍ 21 ഏക്കര്‍ വേറെയുമുണ്ട്. ഇടപാടു നടന്നാല്‍, കടത്തില്‍ മുങ്ങിയ കഫെ കോഫി ഡേ(സിസിഡി)ക്കു കാര്യമായ ആശ്വാസമാകും.