Friday, April 26, 2024
HomeKeralaപ്രളയത്തിന്റെ ആഘാതം വിലയിരുത്താന്‍ ലോകബാങ്ക് സംഘം കേരളത്തിലേക്ക്

പ്രളയത്തിന്റെ ആഘാതം വിലയിരുത്താന്‍ ലോകബാങ്ക് സംഘം കേരളത്തിലേക്ക്

പ്രളയത്തിന്റെ ആഘാതം വിലയിരുത്താന്‍ ലോകബാങ്ക് സംഘം കേരളം സന്ദര്‍ശിക്കും. സംസ്ഥാനത്തെ എട്ട് മേഖലകളായി തിരിച്ചായിരിക്കും സന്ദര്‍ശനം. സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കലക്ടര്‍മാരും വകുപ്പുതല ഉദ്യാഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്. എഡിബി സംഘവും സന്ദര്‍ശനത്തില്‍ പങ്കെടുക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ചീഫ് സെക്രട്ടറി വിലയിരുത്തി. അടിയന്തര ധനസഹായ വിതരണവും കിറ്റ് വിതരണവും ത്വരിതപ്പെടുത്താന്‍ ചീഫ് സെക്രട്ടറി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ട്രെയിന്‍ മാര്‍ഗ്ഗവും കപ്പല്‍മാര്‍ഗ്ഗവുമെത്തുന്ന ദുരിതാശ്വാസ വസ്തുക്കള്‍ കെട്ടിക്കിടക്കാതെ സംഭരണ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി നീക്കണം. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യരംഗത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. കൊതുകിനെ തടയാനുള്ള നടപടികളും ഉടനെ കൈക്കൊള്ളണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.കുടിവെള്ള വിതരണം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ജലസ്രോതസ്സുകള്‍ ശുചീകരിച്ചുവെന്ന് ഉറപ്പാക്കണം. സര്‍ട്ടിഫിക്കറ്റുകളും ആധാരങ്ങളും വീണ്ടെടുക്കാന്‍ സത്വര നടപടി സ്വീകരിക്കും. ഐടി വകുപ്പുമായി ചേര്‍ന്ന് റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കും. അടിയന്തരമായി നല്‍കിയതല്ലാതെയുള്ള ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച്‌ ഉടന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നും അവ മുന്‍ഗണന ക്രമത്തില്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments