Saturday, April 27, 2024
HomeNationalഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയിൽ ഊഷ്മള സ്വീകരണം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയിൽ ഊഷ്മള സ്വീകരണം

രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി റഷ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യയിലെ വ്ളാഡിവോസ്‌റ്റോക്കിലെ വിമാനത്താവളത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചു. വ് ളാഡിവോസ്‌റ്റോക്കില്‍ നടക്കുന്ന അഞ്ചാമത് ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പ്രസിഡന്റ് പുടിന്റെ ക്ഷണപ്രകാരം മോദി മുഖ്യാതിഥിയാകും.

പുടിനുമൊത്ത് 20ാമത് ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയിലും മോദി പങ്കെടുക്കും. 25 ഓളം കരാറുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വഌഡിമിന്‍ പുടിനും ഒപ്പുവെക്കും. നിക്ഷേപം, വ്യവസായികം, വ്യാപാരം, ഊര്‍ജം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണ വര്‍ദ്ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
കാശ്മീരിലെ രാഷ്ട്രീയ സാഹചര്യമടക്കം ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയായ വ് ളാഡിവോസ്‌റ്റോക് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

റഷ്യയിലെ സ്‌വെസ്ദാ കപ്പല്‍ നിര്‍മാണശാലയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. കപ്പല്‍ നിര്‍മാണമേഖലയില്‍ റഷ്യന്‍ വൈദഗ്ധ്യം മനസിലാക്കുകയും സഹകരണസാധ്യതകള്‍ തേടുകയുമാണ് ലക്ഷ്യം. സാംസ്‌കാരിക സഹകരണത്തിന്റെ ഭാഗമായി, ഗാന്ധിജിയുടെ 150ാം ജയന്തിയോടനുബന്ധിച്ചുള്ള സ്റ്റാമ്ബും മോദി പ്രകാശനം ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments