പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കംപ്യൂട്ടറിലെ ലെ വിവരങ്ങള്‍ പാകിസ്ഥാന്‍ കേന്ദ്രമായ ഹാക്കർമാർ നുഴഞ്ഞുകയറി ചോര്‍ത്തി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നാല് വര്‍ഷത്തെ വിവരങ്ങളാണ് നഷ്ടപ്പെട്ടത്.രോഗികളുടെ പേരും വിലാസവും രോഗവിവരവും അടങ്ങിയ സോഫ്റ്റ്‌വെയര്‍ പാകിസ്ഥാന്‍ കേന്ദ്രമായ ബിറ്റ്കോയിന്‍ എന്ന നാമം കാണിക്കുന്ന ഐ.പി വിലാസം മുഖേനയാണ് ഹാക്ക് ചെയ്തത്. വിവരങ്ങള്‍ തിരിച്ചുനല്‍കണമെങ്കില്‍ രണ്ടര ലക്ഷത്തോളം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളില്‍ പണം അയച്ചുകൊടുത്തില്ലെങ്കില്‍ വിവരം തിരിച്ചുനല്‍കില്ലെന്ന് ആശുപത്രിയിലെ കമ്ബ്യൂട്ടറില്‍ ലഭിച്ച സന്ദേശത്തില്‍ കണ്ടെത്തി.
സെപ്തംബര്‍ ഒന്നിന് പുലര്‍ച്ചെ 4.40നും രണ്ടിന് ഉച്ചയ്ക്ക് ഒരുമണിക്കുമിടയിലാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇന്നലെ രാവിലെ ആശുപത്രി ഒ.പി വിഭാഗത്തിന്റെ കമ്ബ്യൂട്ടര്‍ ഓൺ ചെയ്തപ്പോഴാണ് വിവരങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ സ്വകാര്യ ഏജന്‍സി തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാകിസ്ഥാന്‍ കേന്ദ്രമായ ഏജന്‍സിയാണ് വിവരങ്ങള്‍
ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്. ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സാജന്‍ മാത്യൂസ് സൈബര്‍ പൊലീസിന് പരാതി നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറെയും വീണാ ജോര്‍ജ് എം.എല്‍.എയെയും വിവരം അറിയിച്ചു.