ഉപതെരഞെടുപ്പിൽ എൽ ഡി എഫ് ഏഴിടത്തു ജയിച്ചു, ബി ജെ പി 3 സീറ്റ് , യു ഡി എഫ് 2 സീറ്റ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പതിമൂന്ന് വാർഡുകളിൽ  എൽഡിഎഫ് നു ജയം . പതിമൂന്ന് വാര്‍ഡുകളില്‍ ഏഴിടത്ത് എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ബിജെപി മൂന്നും യുഡിഎഫ് രണ്ടും വാര്‍ഡുകള്‍ സ്വന്തമാക്കി. മുന്നണി വിട്ടതിനുശേഷം ആദ്യമായി തനിയെ മൽസരിച്ച കേരള കോൺഗ്രസ് (എം) കോട്ടയം മുത്തോലി പഞ്ചായത്തിൽ ജയിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ന‍ടന്ന മണ്ണാർകാട്, കോട്ടോപ്പാടം വാർഡുകളിൽ യുഡിഎഫാണ് വിജയിച്ചത്.