പുതുച്ചേരി മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിൽ വാട്‌സാപ്പിന്റെ പേരിലും തമ്മിലടി

ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും മുഖ്യമന്ത്രി വി. നാരായണ സ്വാമിയും തമ്മിലുള്ള വഴക്കു പുതുച്ചേരിയില്‍ രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി ഇറക്കിയ തീരുമാനം ഗവര്‍ണര്‍ കിരണ്‍ ബേദി നിര്‍ത്തലാക്കിയതാണ് പോര് മുറുകുന്നതിന് ഇപ്പോള്‍ പ്രധാന കാരണം. സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനത്തിനും വിലയിരുത്തലിനും കിരണ്‍ ബേദി ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇതിനെ എതിര്‍ത്ത മുഖ്യമന്ത്രി വി. നാരായണ സ്വാമി ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി റദ്ദാക്കിയതു വിവാദങ്ങളുടെ വെടിമരുന്നിനു തീ കൊളുത്തി .