അധ്യാപകകേന്ദ്രീകൃത രീതി മാറി ശിശു കേന്ദ്രീകൃത വിദ്യാഭ്യാസമാണ് ഇന്നത്തെ കാലഘട്ടത്തിനാവശ്യമെന്നും കുട്ടികളോടുള്ള സമീപനത്തില്‍ മാറ്റം വരണമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സീമാറ്റ്-കേരള സംഘടിപ്പിച്ച ബുദ്ധിവികാസ പരിമിതിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുട്ടികള്‍ക്കും എന്തെങ്കിലും കഴിവുണ്ടെന്ന് മനസിലാക്കണം. അവരുടെ കഴിവുകള്‍ കണ്ടെത്തി നിലവിലുള്ള സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ രക്ഷകര്‍ത്താക്കള്‍ക്ക് കഴിയണം. കുട്ടികളുടെ കഴിവുകള്‍ താരതമ്യപ്പെടുത്തുകയോ കഴിവ് കുറവുള്ളവരെ നിരുത്‌സാഹപ്പെടുത്തുകയോ ചെയ്യരുത്. ആത്മവിശ്വാസം വളര്‍ത്തി കഴിവുകള്‍ വളര്‍ത്താന്‍ അവസരം കൊടുക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി. അബുരാജ് അധ്യക്ഷത വഹിച്ചു. സീമാറ്റ്-കേരള ഡയറക്ടര്‍ ഡോ.പി.ഐ. ഫാത്തിമ, കണ്‍സള്‍ട്ടന്റ് ഡോ. എം.ജി. രമാദേവി എന്നിവര്‍ സംബന്ധിച്ചു.
കുട്ടികളോടുള്ള സമീപനത്തില്‍ മാറ്റം വരണം -വിദ്യാഭ്യാസമന്ത്രി
RELATED ARTICLES