സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പാരിപ്പളളി മെഡിക്കല്‍ കോളേജിന് 18.03 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിലവാരമുളളതാക്കുന്ന തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലേയ്ക്ക് ആവശ്യമായ വെന്റിലറ്റര്‍, സി.ടി.സ്‌കാന്‍, ലബോറട്ടറി കെമിക്കല്‍സ്, മറ്റു അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ മുതലായവ വാങ്ങി സജ്ജീകരിക്കുന്നതിലേക്കായാണ് പ്രസ്തുത തുകയുടെ ഭരണാനുമതി നല്‍കിയത്. മെഡിക്കല്‍ കോളേജിലേയ്ക്കായുളള 390 തസ്തിക നേരത്തെ സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.