സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ വിവിധ വിഭാഗങ്ങളില്‍ അദ്ധ്യാപകരുടെ അപര്യാപ്തത പരിഹരിക്കാന്‍ നടപടിയെടുത്തതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എം.എസ്.സി നഴ്‌സിംഗ് പൂര്‍ത്തീകരിക്കുകയും സേവനം ചെയ്യുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്ത 60 വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. എം.എസ്.സി നഴ്‌സിംഗ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ ഒരു വര്‍ഷത്തേക്കാണ് നിയമനമെന്ന് മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് അദ്ധ്യാപകരുടെ അപര്യാപ്തത പരിഹരിക്കാന്‍ നടപടി- മന്ത്രി കെ.കെ. ശൈലജ
RELATED ARTICLES