ഫെബ്രുവരി അഞ്ച് മുതല്‍ 11 വരെ നടക്കുന്ന മഞ്ഞിനിക്കര പെരുന്നാളിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും. ചെങ്ങന്നൂരിലേക്ക് ചെയിന്‍ സര്‍വീസുകളുണ്ടാവും. പെരുന്നാളിനു പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. പെരുന്നാളിന്റെ അവസാന രണ്ടു ദിവസങ്ങളില്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തുണ്ടാവും. 10, 11 തീയതികളില്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കും. പെരുന്നാള്‍ നടക്കുന്ന സ്ഥലം യാചക നിരോധിത മേഖലയായി പഞ്ചായത്ത് പ്രഖ്യാപിക്കും. യാചകരെത്തുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തും. മഞ്ഞിനിക്കരയെ ഉത്സവമേഖലയായി കളക്ടര്‍ പ്രഖ്യാപിക്കും. ഓമല്ലൂര്‍, ചെന്നീര്‍ക്കര പഞ്ചായത്തുകള്‍ ആവശ്യമായ തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. കുടിവെള്ള വിതരണ ടാങ്ക് വൃത്തിയാക്കുന്നതിനു വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കും. പെരുന്നാളിനു മുന്നോടിയായി ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ യോഗം വിളിക്കും. ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.