പുതുവര്‍ഷത്തില്‍ പുതിയ മുഖവുമായി ജില്ലാ വെബ്‌സൈറ്റ്

പത്തനംതിട്ട : പുതുവര്‍ഷത്തില്‍ പുതുമോടിയില്‍ അവതരിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ലാ വെബ്‌സൈറ്റ്. മാറ്റങ്ങള്‍ വരുത്തിയ വെബ്‌സൈറ്റ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉദ്ഘാടനം ചെയ്തു. www.pathanamthitta.gov.in നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് രൂപകല്‍പ്പന ചെയ്തത്. കളക്ടറേറ്റിലെ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. എഡിഎം അനു എസ്.നായര്‍, ഡെപ്യുട്ടി കളക്ടര്‍മാര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.