ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റൻസ്ഥാനം മഹേന്ദ്ര സിംഗ് ധോണി ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരെക്കയാണ്, ഇന്ത്യക്ക് ഏകദിനത്തിലും ട്വന്റി 20യിലും ലോക കിരീടങ്ങൾ നേടിത്തന്ന ക്യാപ്റ്റൻ അപ്രതീക്ഷിതമായി ഒഴിയുന്നത്. എന്നാൽ പുതിയ ക്യാപ്റ്റനു കീഴിൽ ധോണി ടീമിൽ തുടരുമെന്ന് ബി.സി.സി.ഐ ട്വിറ്ററിലൂടെ അറിയിച്ചു. ഏകദിനങ്ങളിലും ട്വന്റി20 മത്സരങ്ങളിലും ഇന്ത്യയ്ക്ക് ഏറ്റവുമധികം വിജയങ്ങൾ സമ്മാനിച്ച ജാർഖണ്ഡുകാരൻ ഇന്ത്യയെ നയിച്ച ആദ്യ വിക്കറ്റ് കീപ്പറാണ്. 35 കാരനായ ധോണി ടെസ്റ്റിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതും വിരമിച്ചതും അപ്രതീക്ഷിതമായിട്ടായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി20 യിലും ഇന്ത്യൻ ടീമിനെ ഒന്നാം റാങ്കിൽ എത്തിച്ചതും ധോണിയുടെ നേതൃത്വത്തിലായിരുന്നു.
മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻസ്ഥാനം ഒഴിഞ്ഞു
RELATED ARTICLES