സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള വെള്ളിമാടുകുന്നിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് കേള്‍ക്കുന്നത് ഞെട്ടിക്കുന്നതായ വാർത്തകൾ. ആണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തെ കുറിച്ചാണ് ഭയപ്പെടുത്തുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്.സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ ലൈംഗികാവശ്യങ്ങൾക്കു ഉപയോഗിക്കുന്നുവെന്ന് സംരക്ഷണ കേന്ദ്രത്തോട് ചേർന്ന് പ്രവര്‍ത്തിക്കുന്ന സ്കൂളിലെ അധ്യാപകനിൽ നിന്ന് വിവരം ലഭിച്ചു. അഭയം തേടിയെത്തുന്ന കുട്ടികളാണ് ചൂഷണത്തിനിരയാകുന്നത് . ജുവനൈല്‍ കേസുകളില്‍ പെട്ടവർ ഇവിടെ മറ്റ് കുട്ടികള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇവർ തങ്ങളെ ഉപദ്രവിക്കാറുമുണ്ട് എന്ന് മറ്റു കുട്ടികൾ.