പതിനാലുകാരിയായ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു പിതാവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാരെല്ലിയിലാണ് സംഭവം. മദ്യലഹരിയില്‍ പിതാവു തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതാണ് കൊലപാതക കാരണം. പെണ്‍കുട്ടിയുടെ മാതാവ് സ്ഥലതില്ലാതിരുന്ന സമയത്തു മദ്യപിച്ച പിതാവു വീട്ടിലെത്തി. തുടർന്ന് പതിനാലു വയസ്സ് മാത്രമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചു. അടുക്കളയിലേക്ക് പെണ്‍കുട്ടി ഓടിരക്ഷപ്പെട്ട മകളെ പിന്തുടര്‍ന്നെത്തിയ പിതാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് സമീപത്തുണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് പിതാവിന്റെ തലയക്കടിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. തലയ്‌ക്കേറ്റ മാരക മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് പാതിവ് മരണപ്പെട്ടത്. പെണ്‍കുട്ടിയെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
ബലാത്സംഗം ശ്രമം ; പിതാവിനെ മകള്‍ കൊലപ്പെടുത്തി
RELATED ARTICLES