Friday, December 6, 2024
HomeNational5 സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു

5 സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി ഇന്ന് പ്രഖ്യാപിച്ചത്. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനും ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നും വോട്ടെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായായിരിക്കും പോളിങ് നടക്കുക. മണിപ്പൂരില്‍ രണ്ട് ഘട്ടമായിരിക്കും പോളിങ് നടക്കുക. ആദ്യ ഘട്ടം മാര്‍ച്ച് നാലിനും രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിനും നടക്കും. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായിട്ടാണ് പോളിങ് നടക്കുന്നത്. ഫെബ്രുവരി 11, ഫെബ്രുവരി 15, ഫെബ്രുവരി 19, ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 4, മാര്‍ച്ച് 8 എന്നിങ്ങനെയാണ് പോളിങ് തീയ്യതികള്‍. എല്ലാ സംസ്ഥാനങ്ങളിലും മാര്‍ച്ച് 11ന് വോട്ടെണ്ണല്‍ നടക്കും. അന്തിമ വോട്ടര്‍ പട്ടിക ജനുവരി 5 മുതല്‍ 12 വരെയുള്ള തീയ്യതികളില്‍ പുറത്തിറക്കുന്നതാണ്. 16 കോടി വോട്ടര്‍മാരാണ് 5 സംസ്ഥാനങ്ങളിലായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആകെ 1,85,000 പോളിങ് ബൂത്തുകളാണ് 693 മണ്ഡലങ്ങളിലുണ്ടാവുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments