ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രധാനമന്ത്രി പുറത്തിറക്കിയ ഭീം ആപ്പ് ഇന്ത്യക്കാരുടെ പോക്കറ്റടിക്കുന്നു. സൗജന്യമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഭീം ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ എസ്‌എംഎസിന് 1.50 രൂപ നിരക്ക് ഈടാക്കുന്നു. ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ഉപഭോകതാക്കൾക്കു ലഭിക്കുന്ന വേരിഫിക്കേഷൻ കോഡിന്റെ പിന്നാലെ 1.50 രൂപ മൊബൈൽ അക്കൗണ്ടിൽ നിന്ന് ഈടാക്കും. പുറത്തിറങ്ങിക്കഴിഞ്ഞു മൂന്നു ദിവസം കൊണ്ട് പ്ലേയ് സ്റ്റോറിൽ ഭീം ആപ്പ് ഒന്നാം സ്ഥാനത്തു എത്തിയെങ്കിലും നിലവാരം കുറഞ്ഞ രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം എന്ന് ആക്ഷേപമുണ്ട് .
പോക്കറ്റടിക്കാരനായ ഫ്രീ ആപ്പ്
RELATED ARTICLES