സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ആഭാസം എന്ന ചലച്ചിത്രത്തിന് സെന്‍സര്‍ കുരുക്ക്. സിനിമയിലെ ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്താല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളതെന്നും എന്നാല്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ തങ്ങള്‍ റിവ്യു സമിതിയില്‍ അപ്പീല്‍ പോകുമെന്നുമാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നു. ആഭാസത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അണിയറക്കാര്‍ വ്യക്തമാക്കുന്നത്. ഇതോടെ ജനുവരി അഞ്ചിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇതേ തുടര്‍ന്ന് തിയേറ്റുകളില്‍ എത്താന്‍ വൈകും.