ശ്രീനാരായണ കണ്‍വന്‍ഷന്‍ മനയ്ക്കച്ചിറയില്‍

എസ്എന്‍ഡിപി യോഗം തിരുവല്ല യുണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 9 മത് ശ്രീനാരായണ കണ്‍വന്‍ഷന് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 2വരെ മനയ്ക്കച്ചിറയില്‍ മണിമലയാറിന്റെ തീരത്ത് നടത്തുവാന്‍ തീരുമാനിച്ചു.
ശ്രീനാരായണ കണ്‍വന്‍ഷന്റെ നടത്തിപ്പിനായി 501അംഗ സ്വാഗത സംഘം രൂപീകരിച്ചു. മുഖ്യരക്ഷാധികാരികളായി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍ എന്നിവരെയും രക്ഷാധികാരികളായി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, അസി.സെക്രട്ടറി പി.എസ്.വിജയന്‍ എന്നിവരെയും ചെയര്‍മാനായി യുണിയന്‍ ആക്ടിംഗ് പ്രസിഡന്റ് കെ.ജി.ബിജു, ജനറല്‍ കണ്‍വീനറായി യുണിയന്‍ സെക്രട്ടറി മധു പരുമല എന്നിവരെയും തിരഞ്ഞെടുത്തു. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് യുണിയന്‍ കൌണ്‍സിലേഴ്‌സ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍, ശാഖാ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, യുണിയന്‍ വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ്, സൈബര്‍സേന ഭാരവാഹികളെയും തിരഞ്ഞെടുത്തു.